ഇരുണ്ട ഞായർ

Sebin A Jacob
1 min readSep 23, 2019

*ഇരുണ്ട ഞായർ*

സങ്കടംകിനിയുന്ന ഞായർദിനേ
നൂറുശ്വേതപുഷ്പങ്ങളും കൈയിലേന്തി
പ്രാർത്ഥനാഗീതികൾക്കൊപ്പമീഞാൻ പ്രിയേ
കാത്തിരുന്നൂ നിന്നെയേറെനേരം
സ്വപ്നത്തെയൊറ്റിപ്പിടിക്കുമാസൂര്യവാരത്തിൽ വെളുപ്പിനെൻ
സങ്കടത്തേരുതിരിച്ചുവന്നു, വന്നതില്ലതിൽനീ
അന്നുതൊട്ടിന്നോളമെത്രമേൽ സന്താപ-
ഭരിതമാണെന്നുടെ ഖിന്ന ഞാറാഴ്ചകൾ
കണ്ണുനീരാണെന്റെ പാനീയ-
മുള്ളിലെ വിങ്ങലാണെന്റെയപ്പം.
സന്താപ ഞായറാഴ്ച.

ദയവുചെയ്തിനിയത്തെ ഞായർ പ്രിയേ,
വരികനീ എന്നോടുകൂടെയിത്ഥം
ഉണ്ടാകുമവിടെ പുരോഹിതൻ, ശവപേടകം,
ശവപ്പെട്ടി താങ്ങുന്ന മഞ്ചൽ, ശോശപ്പയും
നിന്നെയുംകാത്തിരിപ്പുണ്ടാകുമപ്പോഴു-
മന്നുഞാൻ കെട്ടിയ ചെണ്ട്,
വെളുത്തപൂച്ചെണ്ടിനൊപ്പം ശവപേടകം
പൂത്തുനിൽക്കും മരച്ചാർത്തിന്നിടയിലൂ-
ടന്നാകുമെന്നന്ത്യയാത്ര
കാണാൻ, നിനക്കൊന്നുകൂടൊന്നുകാണാൻ
തുറന്നേയിരിക്കുമെൻ കണ്ണുകൾ കാന്തേ
തുറകണ്ണുകണ്ടുനീയരുതേ പകയ്ക്കരുത്,
മരണത്തിലും നിനക്കേകാമനുഗ്രഹം,
അവസാന ഞായറാഴ്ച.

(Gloomy Sunday: Rezső Seress /1932 /Translation of the original version)

“On a sad Sunday with a hundred white flowers
I was waiting for you, my dear, with a church prayer
That dream-chasing Sunday morning
The chariot of my sadness returned without you.
Ever since then, Sundays are always sad
Tears are my drink, and sorrow is my bread.
Sad Sunday.
Last Sunday, my dear, please come along,
There will even be priest, coffin, catafalque, hearse-cloth.
Even then flowers will be awaiting you, flowers and coffin.
Under blossoming (flowering in Hungarian) trees
My journey shall be the last.
My eyes will be open, so that I can see you one more time
Do not be afraid of my eyes as I am blessing you even in my death.
Last Sunday.”

--

--

Sebin A Jacob

President of Swathanthra Malayalam Computing. Libre. Left. Journalist. FLOSS enthusiast